Driving License: പ്ലസ് ടുവിനൊപ്പം ലേണേഴ്സ് ലൈസൻസ്, നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്

അഭിറാം മനോഹർ| Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (09:42 IST)
പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്സ് ലൈസൻസ് നൽകാൻ പദ്ധതിയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇത് സംബന്ധിച്ചകരിക്കുലും വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാൽ ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തും. നിലവിൽ 18 വയസ്സ് തികഞ്ഞവർക്ക് മാത്രമാണ് വാഹം ഓടിക്കാൻ അനുവാദമുള്ളത്.

ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പ് ഈ തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ കാണുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ്.പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം ലേണേഴ്‌സ് ലൈസന്‍സ് കൂടി ഉള്‍പ്പെടുത്താമെന്നാണ് തീരുമാനം.

ഇതോടെ പ്ലസ് ടുവിനൊപ്പം ലേണേഴ്സ് പാസാകുന്ന വിദ്യാർഥികൾക്ക് 18 വയസ്സ് തികഞ്ഞ് ലൈസൻസ്ന് അപേക്ഷിക്കുമ്പോൾ പ്രത്യേകമായി ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടി വരില്ല. വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകുന്ന മുറയ്ക്കാകും നിയമത്തിൽ ഭേദഗതി വരുത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :