വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 25 ഡിസംബര്‍ 2020 (11:08 IST)
റോം: കൊവിഡ് കാരണം അകന്നിരിയ്ക്കുന്നവർ ഹൃദയങ്ങൾകൊണ്ട് അടുക്കണം എന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിയ്ക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം എന്നും
ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളും അതി വ്യാപന ശേഷിയുള്ള വൈറസിന്റെ ഭീഷണിയും നിലനിൽക്കുന്നതിനാൽ ലളിതമായ ക്രിസ്തുമസ് അഘോഷ പരിപാടികൾ മാത്രമാണ് ഇത്തവണ നടന്നത്.
വത്തിക്കാനിൽ 100 പേർ മാത്രമാണ് പാതിര കൂർബാനയിൽ പങ്കെടുത്തത്. ചടങ്ങ് സാധാരണ ആരംഭിയ്ക്കുന്നതിനേക്കാൾ രണ്ട് മണിക്കൂർ മുൻപ് തന്നെ ആരംഭിച്ചിരുന്നു. അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാത്രിയിൽ കർഫ്യു നിലനിൽക്കുന്നതിനാലാണ് പാതിരാ കൂർബാന നേരത്തെ ആരംഭിച്ചത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ലളിതമായാണ് ആഘോഷങ്ങൾ നടന്നത്