കോഴിക്കോട്|
VISHNU N L|
Last Modified ശനി, 4 ഏപ്രില്‍ 2015 (09:06 IST)
വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ടുകൊണ്ട് മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി മുന്‍ രാജ്യസഭാ എംപി പി വി അബ്ദുള്‍ വഹാബിനെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന ലീഗ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വഹാബിന്റെ പേര് പ്രഖ്യാപിച്ചത്.
ലീഗ്ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജ്യസഭയിലേക്ക് കെ പി എ മജീദിനായിരുന്നു പിന്തുണ കൂടുതല്‍.
പാര്‍ട്ടി ഏല്‍പ്പിച്ച ദൌത്യം ഉത്തരവാദിത്തത്തോടെ പൂര്‍ത്തിയാക്കുമെന്നും പണമുണ്ടാകുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും വഹാബ് പ്രതികരിച്ചു. നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് എന്നാണ് പാര്‍ട്ടി സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
കൂടുതല്‍ ജില്ലാ കമ്മിറ്റികളും മജീദിനനുകൂലമായിരുന്നു സംസാരിച്ചത്. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് വഹാബിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
രാജ്യസഭാ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതതല യോഗത്തില്‍ തീരുമാകാതിരുന്നതിനെ തുടര്‍ന്നാണ് തങ്ങളിനെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി തീരുമാനം. മുന്നവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. മുതലാളിയെ സ്ഥാനാര്‍ഥിയാക്കിയതിന് പാര്‍ട്ടി ഏറെ വില കൊടുക്കേണ്ടി വന്നതായാണ് മുന്നവറലി പോസ്റ്റ് ചെയ്തിരുന്നത്. ഇത് പിന്നീട് പിന്‍വലിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.