പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ മുസ്ലീമുകള്‍ക്ക് ലിവ് ഇന്‍ റിലേഷനുള്ള അവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 മെയ് 2024 (09:45 IST)
പങ്കാളി ജീവിച്ചിരിക്കുമ്പോള്‍ മുസ്ലീമുകള്‍ക്ക് ലിവ് ഇന്‍ റിലേഷനുള്ള അവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ദാമ്പത്തിക ബന്ധം ഉള്ളപ്പോള്‍ മറ്റുബന്ധങ്ങള്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ജസ്റ്റിസുമാരായ എആര്‍ മസൂദി, എകെ ശ്രീവാസ്തവ എന്നിവരടങ്ങിയ ബഞ്ചാണ് നിരീക്ഷണം നടത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതിയുടെ മാതാപിതാക്കള്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് സ്‌നേഹാ ദേവി എന്ന യുവതിയും മുഹമ്മദ് ഷദാബ് ഖാന്‍ എന്നയാളും നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തങ്ങള്‍ ലിവ് ഇന്‍ റിലേഷനിലാണെന്നാണ് യുവതിയും യുവാവും പറയുന്നത്. എന്നാല്‍ മകളെ തട്ടിക്കൊണ്ട് പോയി വിവാഹത്തിന് യുവാവ് പ്രേരിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ അന്വേഷണത്തില്‍ യുവാവ് 2020ല്‍ വിവാഹിതനായെന്നും ഇതില്‍ അയാള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :