നെയ്യാറ്റിൻകര|
jibin|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (17:55 IST)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നെയ്യാറ്റിൻകര മേഖലയിൽ നടന്നത് നാല് കൊലപാതകങ്ങള്‍. രണ്ട് കേസുകളിൽ പ്രതികൾ നേരിട്ട് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തത് ജനങ്ങളെ ഭയത്തിന്റെ മുള് മുനയില്‍ നിര്‍ത്തുകയും ചെയ്തു.
സരോജിനി അമ്മ (58), ഐശ്വര്യ (13), സന്ധ്യ (36) പിരായുംമൂട്ടിൽ ചന്ദ്രന് എന്നിവരാണ് കഴിഞ്ഞ നാല് ആഴ്ചകളിലായി കൊല്ലപ്പെട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സരോജിനി അമ്മയുടെ കൊലപാതകം നടന്നത്. തലയ്ക്കടിയേറ്റ് തലച്ചോറ് പുറത്ത്ചാടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സാധ്യതയുണ്ട്.
ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ ഐശ്വര്യയുടെ മരണമായിരുന്നു നാടിനെ നടുക്കിയ മറ്റൊരു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയും പിന്നീട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് തുനിഞ്ഞെങ്കിലും കുട്ടിയുടെ അമ്മ സമ്മതിക്കാതിരിക്കുകയായിരുന്നു. തന്റെ ഭർത്താവ് മകളെ കൊല്ലാനുള്ള സാധ്യത തീരെയില്ലെന്ന് ഐശ്വര്യയുടെ അമ്മ സുമ പറയുന്നത്. തുടര്‍ന്ന് വീടിന് സമീപത്തെ വൃദ്ധനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും തെളിവ് ഇല്ലാത്തെതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍
കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാൻ സർക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ലോറി ഡ്രൈവറായ പിരായുംമൂട്ടിൽ ചന്ദ്രന്റെ മരണം മദ്യപിച്ച് ലോറി ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു. തൂത്തുക്കുടിയിൽ നിന്നും എറണാകുളത്തേയ്ക്ക് ലോറിയിൽ കാലിത്തീറ്റ കയറ്റി വരവേ ചന്ദ്രൻ മദ്യപിച്ചത് ലോറിയിലെ ക്ളീനർ ചെങ്കൽ മര്യാപുരം പൂവണ്ണറ വിളാകം വീട്ടിൽ ഡെന്നി ഫ്രാൻസിസ് (39) ഇഷ്ടമായില്ല. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിന്നീട് ഡെന്നി കുറ്റം സമ്മതിച്ച് പൊലീസില്‍ നേരിട്ട് ഹാജരാകുകയായിരുന്നു.
പാറശ്ശാല നെടുവാൻവിള പാറൂർവിള രമാ നിവാസിൽ സന്ധ്യയുടെ (36) കൊലപാതകത്തിൽ പ്രതി അഭിഭാഷകൻ മുഖേന കീഴടങ്ങിയതിനാൽ പാറശാല പൊലീസിന് കാര്യമായ പണിയുണ്ടായില്ല. ഭാര്യയുടെ പരപുരുഷ ബന്ധവും തുടർന്നുള്ള വഴക്കുകളുമാണ് കൊലയ്ക്ക് കാരണമായതെന്ന്
ഭർത്താവ് സെൽവകുമാർ (43) പൊലിസിനോട് സമ്മതിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.