തിരുവനന്തപുരം|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (16:39 IST)
ബാര്‍ കോഴ ആരോപണത്തില്‍ യുഡിഎഫില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി ഇടയുന്നതായി സൂചന.
ബാറുടമകളെ സഹായിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെന്നും നിയമവകുപ്പറിയാതെ നിയമോപദേശം തേടിയത് ദുരൂഹമെന്നുമാണ്
മാണി വിഭാഗം പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് തിരിച്ചടി നല്‍കാനാണെന്നാണ് സൂചന.
എന്നാല്‍ വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലെത്തിയിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.