യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 14 ജൂണ്‍ 2023 (17:23 IST)
കൊല്ലം: കൊല്ലം ജില്ലയുടെ അതിർത്തിയോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസം യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. സ്വദേശി രാജേഷ് എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.

ബൈക്കിലെത്തിയ രണ്ടു പേരാണ് കൊലപാതകം നടത്തിയത്. അക്രമി സംഘം കൊലപാതകത്തിന് ശേഷം കൊടുവാളുമായി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. പോലീസ് എത്തി തുടർ നടപടികളെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :