ആലപ്പുഴ|
സജിത്ത്|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2017 (12:35 IST)
ഹരിപ്പാട്
കരുവാറ്റ കാരമുക്കില്‍ യുവാവ് കുത്തേറ്റു മരിച്ചു. ബന്ധുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കാരമുക്ക് വാലുചിറിൽ സുജിത്ത് (34) മരിച്ചത്. ഞായറാഴ്ച രാത്രി 10മണിയോടെ കാരമുക്കിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ ബന്ധുവായ രാജീവിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. കുത്തേറ്റ സുജിത്തിനെ
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ആലപ്പുഴയിൽ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്.