തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (17:34 IST)
മുരളീധരനെ വിമര്‍ശിച്ച സുധീരന് രമേശ് ചെന്നിത്തലയുടെ മറുപടി, മുരളീധരന്‍ വിശ്വസിക്കാന്‍ കൊള്ളുന്ന നേതാവാണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് താനാണെന്നും
ചെന്നിത്തല പറഞ്ഞു. മുരളീധരന്‍ വിശ്വസിക്കുന്ന കൊള്ളാവുന്ന നേതാവാണ്.
മുരളി ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്റായിരുന്നു. മുരളിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത് താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നുപ്പോഴാണ്. അതിനാല്‍ തന്നെ അദ്ദേഹത്തില്‍ തനിക്ക് നല്ല വിശ്വാസമാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ മുരളീധരന്‍ വന്ന വഴി മറക്കരുതെന്നും മുരളിയെ പാര്‍ട്ടിയില്‍ തിരികെ എടുക്കാന്‍ കാരണക്കാരന്‍ താനാണെന്നും സുധീരന്‍ പറഞ്ഞിരുന്നു. താന്‍ വന്ന വഴി മറക്കുന്ന ആളല്ലന്നും സുധീരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു എന്നും മുരളി തിരിച്ചടിച്ചിരുന്നു. അതിനു പിന്നാലെയാണ് ചെന്നിത്തലയും മുരളിയെ അനുകൂലിച്ച് രംഗത്തെത്തിയത്.
പാലക്കാടും വയനാടും ഉണ്ടായ ആക്രമണങ്ങള്‍ മാവോയിസ്റ്റ് ആഭിമുഖ്യമുള്ളവര്‍ നടത്തിയതാണ്. ആക്രമണം നടത്തിയ ഭീരുത്വമാണ്. ആക്രമണത്തിന് സര്‍ക്കാര്‍ വെടിയുണ്ടകള്‍ കൊണ്ട് മറുപടി പറയില്ലെന്നും ചെന്നിത്തല പറഞ്ഞു.
അമിതവേഗം കണ്ടെത്താന്‍ സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം കാമറ സ്ഥാപിക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സ്പീഡ് റഡാറുകളും ആല്‍ക്കോമീറ്ററുകളും നല്‍കും. പൊതുജനങ്ങള്‍ പരാതികള്‍ വാട്സ് ആപ്പ് വഴി നല്‍കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.