തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 23 ഡിസംബര്‍ 2014 (12:41 IST)
പുതിയ മദ്യനയത്തിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ തനിക്കെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ ഇരു വിഭാഗത്തെയും പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. എല്ലാം നമ്മുടെ കയ്യിലാണെന്ന് ആരും വിചാരിക്കരുതെന്നും, അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില വിഷയങ്ങളില്‍ തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് അത് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോള്‍ കെ മുരളീധരന്‍ പഴയത് പലതും മറക്കുകയാണ്. മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെ ഭൂരിപക്ഷം പേരും എതിര്‍ത്തപ്പോള്‍ പിസി ചാക്കോയും. കെകെ രാമചന്ദ്രനും താനും മാത്രമാണ് അനുകൂലിച്ചത്. മുരളീധരന്‍ അക്കാര്യം മറന്നുപോയേ എന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.
എല്ലാം നമ്മുടെ കയ്യിലാണെന്ന് വിചാരിക്കരുതെന്നും, അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവില്ലെന്ന ഉത്തമ ഉദ്ദാഹരണമാണ് കെ കരുണാകരന്റെ അനുഭവമെന്നും. ഇത് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും സുധീരന്‍ പറഞ്ഞു.
കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.