മൂന്നാറിൽ ശക്തമായ മഴ; മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു, ഇടുക്കി ഡാമിലെ ജലനിരപ്പിൽ വർധനവ്

Sumeesh| Last Updated: ചൊവ്വ, 14 ഓഗസ്റ്റ് 2018 (14:52 IST)
മൂന്നാറിലും പരിസര പ്രദേശങ്ങളിൽ ശക്തമായ മഴയയെ തുടർന്ന് മട്ടുപ്പെട്ടി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഡാമിന്റെ രണ്ടാമത്തെ ഷട്ടറും ഉയർത്തി. 50 സെന്റീ മീറ്ററാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്.

ഡാമിലെ ജലനിരപ്പ് 1599.20 മീറ്ററായ സാഹചര്യത്തിൽ രാവിലെ ഡാമിന്റെ ആദ്യ ഷട്ടർ ഉയർത്തിയിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ ഇപ്പോഴും തുടരുകയാണ്. ഡാം തുറന്നു വിട്ട സാഹചര്യത്തിൽ മുതിരപ്പുഴ കല്ലാർകുട്ടി, ലോവർ പെരിയാർ എന്നിവിടങ്ങളിൽ ദുരന്ത നിവാരണം അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

598 ക്യുമെക്സ് ജലമണ് ഇപ്പോൾ ഇടുക്കി ഡാമിലേക്ക് ഒഴുകി എത്തുന്നത്. ഉച്ചയൊടെ നടത്തിയ പരിശോധനയിൽ 2396.96 അടിയണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഇത്
രാവിലേതിനെ അപേക്ഷിച്ച് അല്പം കൂടുതലാണ് 3 ഷട്ടറുകൾ വഴി 300 ക്യുമെക്സ് ജലമാണ് നിലവിൽ ഇടുക്കി ഡാമിലുടെ പുറത്തേക്കൊഴുകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :