തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (09:50 IST)
കേരളത്തില്‍ കനത്ത മഴപെയ്യുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളമെടുക്കുന്നത് കുറച്ച് തമിഴ്നാടിന്റെ പ്രകോപനം. തമിഴ്നാട്ടീല്‍ കര്‍ഷകര്‍ക്ക് കൃഷി നടത്തുന്നതിനാവശ്യമായ വെള്ളം കിട്ടേണ്ട സമയത്തും വെള്ളമെടുക്കാതെ ജലനിരപ്പുയര്‍ത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന് സൂചന.
നിലവില്‍ ഇന്ന് രാവിലത്തെ കണക്കനുസരിച്ച് ജലനിരപ്പ് 130 അടിക്ക് മുകളിലെത്തി. 136 അടി വരെ ജലനിരപ്പുയര്‍ത്താനാണ് തമിഴ്നാടിന്റെ ശ്രമം. ഇത്രയും അടി അയര്‍ത്തില്‍ ജലനിര്‍പ്പുയര്‍ത്തി ഡാമിന്‍ കുഴപ്പമില്ലെന്ന് തെളിയിക്കുന്നതിനായാണ് തമിഴ്നാട് കൈവിട്ട കളിക്ക് മുതിരുന്നത്.
കഴിഞ്ഞ 20 മുതല്‍ മഴ കനത്ത് അണക്കെട്ടിലേക്കുള്ള ഒഴുക്കു വര്‍ധിച്ചതോടെ വെള്ളം കൊണ്ടുപോകുന്നതു കുറച്ചു. അതിനുമുമ്പ് പ്രതിദിനം 95 ദശലക്ഷം ഘനയടി വെള്ളം കൊണ്ടുപോയിരുന്നു. പിന്നീട് 43, 44 ദശലക്ഷം ഘനയടിയായി കുറച്ചു. ടണലിലൂടെ പ്രതിദിനം 148 ഘടനയടി വെള്ളം കൊണ്ടുപോകാന്‍ കഴിയുമെന്നിരിക്കേ മൂന്നിലൊന്നു മാത്രമാണ് എടുക്കുന്നത്.
പ്രതിദിനം 330 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. മഴ ഇതുപോലെ തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ ജലനിരപ്പ് 136 അടിയിലെത്തും. അണക്കെട്ട് ശക്തമാണെന്ന് വരുത്തി തീര്‍ക്കാനാണ് തമിഴ്നാടിന്റെ ശ്രമം.
കേരളത്തിന്റെ എതിര്‍പ്പവഗണിച്ച്, പ്രഖ്യാപിതലക്ഷ്യമായ 152 അടിയില്‍ ജലനിരപ്പെത്തിക്കാനാണു നീക്കം. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിച്ച സാങ്കേതികസമിതി പലയിടത്തും പ്ലാസ്‌റ്ററിംഗ് ഇളകിയതായി കണ്ടെത്തിയിരുന്നു.
എന്നിട്ടും വെള്ളം പ്രതികാര ബുദ്ധിയോടെ വെള്ളം കൊണ്ടുപോകുന്നത് കൂട്ടാന്‍ തയ്യാറാകാതെ തമിഴ്നാട് നടത്തുന്ന നീക്കം ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. തമിഴ്‌നാട് ഇപ്പോഴത്തെ നടപടി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജലനിരപ്പ് 136 അടിയാകുമെന്നിരിക്കേ, എത്രയും വേഗം മേല്‍നോട്ടസമിതി യോഗം വിളിച്ചുചേര്‍ക്കണമെന്ന് സമിതി അധ്യക്ഷനും കേന്ദ്ര ജല കമ്മിഷന്‍, അണക്കെട്ട് സുരക്ഷാവിഭാഗം തലവനുമായ എല്‍എവി നാഥനോട് ആവശ്യപ്പെടാനാണു കേരളത്തിന്റെ തീരുമാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.