'നത്തിങ് ഡൂയിങ്'; മാറിനില്‍ക്കില്ലെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും, തുടരും

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 8 മെയ് 2021 (13:07 IST)

കെപിസിസി അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിക്ക് കാരണം താന്‍ മാത്രമാണെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മുല്ലപ്പള്ളിക്ക് പരിഭവം. രാഷ്ട്രീയകാര്യ സമിതിയില്‍ നിരവധി നേതാക്കള്‍ മുല്ലപ്പള്ളിയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുടരാനാണ് സാധ്യത.

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഉയര്‍ന്നിരിക്കുന്ന സമ്മര്‍ദം തനിക്കെതിരായ ഗ്രൂപ്പ് നീക്കമാണെന്ന് മുല്ലപ്പള്ളി പറയുന്നു. പ്രതിപക്ഷ സ്ഥാനത്തുനിന്ന് ഒഴിയാന്‍ രമേശ് ചെന്നിത്തലയും തയ്യാറല്ലാത്തതിനാല്‍ മുല്ലപ്പള്ളിക്ക് കാര്യങ്ങള്‍ എളുപ്പമായി. ഒഴിയുന്നുണ്ടെങ്കില്‍ രണ്ട് പേരും ഒരുമിച്ച് മാറണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പറയുന്ന രമേശും മുല്ലപ്പള്ളിയും സ്ഥാനങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറല്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ചൂണ്ടിക്കാട്ടിയാണ് മുല്ലപ്പള്ളി പ്രതിരോധം തീര്‍ക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റാതിരിക്കാന്‍ ഐ ഗ്രൂപ്പ് ശക്തമായി വാദിക്കുന്നു. ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തു തുടരണമെന്നും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നുമാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :