അഭിറാം മനോഹർ|
Last Modified വെള്ളി, 18 ഡിസംബര്‍ 2020 (17:47 IST)
കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതില്‍ 19 സീറ്റ് ലഭിച്ചപ്പോൾ തനിക്കാരും പൂചെണ്ട് തന്നില്ലെന്നും ജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ല എന്ന യാഥാര്‍ത്ഥ്യം തങ്ങൾക്കറിവുള്ളതാണെന്നും പറഞ്ഞു. അതേസമയം താൻ എന്ത് തെറ്റ് ചെയ്‌തിട്ടാണ് മാനിനെ ചെന്നായ്‌ക്കൾ ആക്രമിക്കുന്നത് പോലെ തന്നെ ഒറ്റപ്പെടുത്തി ആക്രമിച്ചതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ചോദിച്ചു.