മുല്ലപ്പെരിയാര്‍: കേന്ദ്രം വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (15:39 IST)
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ്. 26ന്
ചേരുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തെ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതി യോഗം വിളിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇരു സംസ്ഥാനങ്ങളോടും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതായും അവര്‍ പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :