വേങ്ങര|
jibin|
Last Modified ശനി, 7 ഒക്‌ടോബര്‍ 2017 (18:56 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എംഎല്‍എയുമായ മുകേഷ്. ഇവര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും ഈ കൂട്ടായ്‌മയെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇടത് വിരുദ്ധരുടെ നീക്കം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും മുകേഷ് വ്യക്തമാക്കി.
അമ്മയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഇടത് വിരുദ്ധരുടെ പ്രവര്‍ത്തനത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സംഘടനയിലേക്ക് നുഴഞ്ഞു കയാറനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുകേഷ് വ്യക്തമാക്കി.
അതേസമയം, അമ്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇടത് വിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കാന്‍ മുകേഷ് തയ്യാറായില്ല. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.