തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 5 ഒക്ടോബര്‍ 2017 (20:53 IST)
മുഖ്യമന്ത്രി
പിണറായി വിജയൻ ശബരിമല സന്നിധാനത്ത് എത്തും. ഈ മാസം 17നാണ് പിണറായിയുടെ ആദ്യ ശബരിമല സന്ദർശനം.
4.99 കോടി രൂപ ചെലവില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമിക്കുന്ന പുണ്യദർശനം കോംപ്ലക്സിന്റെ ശിലാ സ്ഥാപനത്തിനാണ് മുഖ്യമന്ത്രി സന്നിധാനത്ത് എത്തുന്നത്.
കഴിഞ്ഞ മണ്ഡലകാല ഒരുക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പമ്പയിലെത്തി ദേവസ്വം ബോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സന്നിധാനത്തേക്കു പോയിരുന്നില്ല.