എം ടി സുലേഖ ജോലി രാജിവച്ചു

Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (19:40 IST)
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യയും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥിന്റെ മാതാവുമായ എം.ടി ജോലി രാജിവെച്ചു. സര്‍വവിജ്‌ഞാന കോശം ഇന്‍സ്‌റ്റിട്യൂട്ട്‌ ഡയറക്‌ടര്‍ സ്‌ഥാനമാണ്‌ സുലേഖ രാജിവച്ചത്‌. രാജി സ്വീകരിച്ചതായി ഇന്‍സ്‌റ്റിട്യൂട്ടിന്റെ
ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. പെരുമാറ്റചട്ടം ലംഘിച്ച് യുഡിഎഫിനുവേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. വി. ശിവന്‍കുട്ടി എംഎല്‍ എയാണ്‌ സുലേഖയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയത്‌. ഇതേത്തുടര്‍ന്നാണു സുലേഖ രാജിവച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :