തിരുവനന്തപുരം|
jibin|
Last Updated:
ശനി, 22 ജൂലൈ 2017 (20:15 IST)
മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട തന്റെ വിശദീകരണം പാർട്ടിക്ക് ബോധ്യമായെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. തെറ്റ് ചെയ്‌തവരെ പുറത്താക്കിയിട്ടുണ്ട്. തന്നെ പാർട്ടിക്ക് വിശ്വാസമാണ്. അത് കൊണ്ടാണ് താൻ ഇപ്പോഴും പാർട്ടിയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി നേതൃയോഗത്തില്‍ എംടി രമേശ് പൊട്ടിക്കരഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പറഞ്ഞ രമേശ് പാർട്ടിയിലെ ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പമുള്ളവര്‍തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ താൻ ഇനി പാര്‍ട്ടിയില്‍ ഉണ്ടാകില്ല. ചിലർ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും രമേശ് പറഞ്ഞു.
മെഡിക്കൽ കോളജ് അനുവദിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. വിനോദ് വർക്കല എസ്ആർ കോളജ് ഉടമ ആർ ഷാജിയിൽനിന്ന് 5.60 കോടി രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തൽ.