കോഴിക്കോട്|
jibin|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (12:17 IST)
യുഡിഎഫില്‍ നിന്നും നീതി കിട്ടുന്നില്ല എന്ന ആരോപണത്തിനു പിന്നാലെ ജനതാദള്‍ - യുണൈറ്റഡ് മുന്നണിക്കുള്ളില്‍ നിലപാടു കടുപ്പിക്കുന്നു. യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്നും. ജാഥ താൻ ഉദ്ഘാടനം ചെയ്യില്ലെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ്
എംപി വീരേന്ദ്രകുമാർ പറഞ്ഞു. ഞായറാഴ്ച കോഴിക്കോട്ടു നടന്ന ഭാരവാഹി യോഗത്തിലാണ് യുഡിഎഫിന്റെ കോഴിക്കോട് മേഖലാ ജാഥയില്‍ സഹകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അഞ്ചോളം മേഖലാ ജാഥകളാണു യുഡിഎഫ് നടത്തുന്നത്.
എന്നാല്‍ ഒരിടത്തു പോലും ജാഥ നയിക്കാന്‍ ജെഡിയുവിനവസരം നല്‍കിയില്ലെന്നും. എൽഡിഎഫ് വിട്ടുവന്ന ആർഎസ്പിക്ക് ജാഥ നയിക്കാന്‍ അവസരം ഒരുക്കിയെന്നും ജെഡിയു ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു വീരേന്ദ്രകുമാറിന്റെ തീരുമാനം.
ആർഎസ്പിക്ക് ലഭിക്കുന്ന പരിഗണ പോലും യുഡിഎഫില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്നില്ല. തങ്ങൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലും അർഹിച്ച പരിഗണന ഒരു ഭാഗത്ത് നിന്നും ലഭിച്ചില്ലെന്നും വീരേന്ദ്രകുമാർ പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.