അഭിറാം മനോഹർ|
Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (20:03 IST)
തിരുവനന്തപുരം: വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്‌ദമുണ്ടാക്കുന്നവരെ പിടികൂടാൻ ഇന്ന് മുതൽ മോട്ടോർ വകുപ്പിന്റെ പ്രത്യേക പരിശോധന. ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ ഇന്ന് മുതൽ 18ആം തീയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹങ്ങൾ കേന്ദ്രീകരിച്ചാവും പരിശോധന.
ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാൻഡിൽ ബാർ മാറ്റുക, അനധികൃതമായ മറ്റ് രൂപമാറ്റങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.