സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (21:41 IST)
സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമായി. ഇരുചക്ര വാഹനയാത്രയില്‍ കുട്ടികളെ രക്ഷിതാക്കളുമായി ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പ്രചാരണവും മുന്നറിയിപ്പും നല്‍കും. ഡിസംബര്‍ മാസം മുതല്‍ പിഴ ഈടാക്കും.
അതേസമയം 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നു. 4വയസുവരെയുള്ള കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിര്‍ബന്ധമാക്കുക.