അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
- കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് വീണ്ടും സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നു
- എറണാകുളത്ത് 22ഉം തൃശൂരിൽ 13ഉം ക്ലസ്റ്ററുകൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 ഡോക്ടർമാർക്ക് രോഗബാധ
- പത്ത് ദിവസം കൊണ്ട് രോഗികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചു ! ലോക്ക്ഡൗണ്‍ മുനമ്പില്‍ കേരളം
- പത്ത് ദിവസം കൊണ്ട് നാലിരട്ടി വർധന, കൊവിഡ് ആരിൽ നിന്നും പകരാം, അതീവ ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
കേരളത്തിൽ 63 പേർക്ക് കൂടി ഒമിക്രോൺ, തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് ക്ലസ്റ്ററായി
സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
നാലുപേര്‍ വിവിധ രാജ്യങ്ങളില്‍നിന്നും വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഒന്‍പതു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. 9 പേർക്ക് സമ്പർക്കത്തിലൂറ്റെയാണ് ഒമിക്രോൺ ബാധിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 591 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേരാണുള്ളത്.