അൺലോക്കിൽ കൂടുതൽ ഇളവുകൾ ? പ്രഖ്യാപനം നാളെ അവലോകനയോഗം ചേർന്ന ശേഷം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (20:02 IST)
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. നാളെ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം.

ബുധനാഴ്‌ച ചേരാനിരുന്ന അവലോകനയോഗമാണ് നാളെത്തേക്ക് മാറ്റിയത്, കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയതാണ് ഇതിന് കാരണം. 16 ഇടങ്ങളിൽ മാത്രമാണ് നിലവിൽ 30ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല.

എ,ബി കാറ്റ​ഗറിയിലുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ കൂടുതൽ ഇളവുകളുള്ളത്. ആരാധനാലയങ്ങൾ തുറക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാൽ അതിനുള്ള സമയമായിട്ടില്ലെന്ന്
ഒരു വിഭാ​ഗം ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളും ഷോപ്പിം​ഗ് മാളുകളും ഈ ഘട്ടത്തിൽ തുറക്കാനുള്ള സാധ്യതയും കുറവാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :