അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ നാലു വയസ്സുകാരിയെ പിതാവ് വെട്ടി കൊലപ്പെടുത്തി
- സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരളതീരത്ത് എത്തിച്ചേരും
- മഴയെത്തും മുന്‍പേ പനിയെത്തി; ഏഴുദിവസത്തിനിടെ പനിബാധിച്ച് ചികിത്സയ്ക്കെത്തിയത് 48000 പേര്
- ഇനി നിര്‍ണായകം; ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി, രാത്രി പരക്കെ മഴ
- കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആര് ബിന്ദു
സംസ്ഥാനത്ത് വ്യാപക മഴ; കാലവര്‍ഷം തൊട്ടടുത്ത് !
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്
കാലവര്‍ഷത്തിനു മുന്നോടിയായി സംസ്ഥാനത്ത് വ്യാപക മഴ. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് സൂചന. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും പരക്കെ മഴ ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള തീരത്ത് മേഘങ്ങളുടെ സാന്നിധ്യം സജീവമാണെങ്കിലും കാറ്റിനു ശക്തി കുറവായതിനാല്‍ കാലവര്‍ഷം എത്താന്‍ കുറച്ച് കൂടി കാത്തിരിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.