കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 മെയ് 2024 (15:45 IST)
കാലവര്‍ഷം മെയ് 19തോടു കൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടാതെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.
ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ നിന്ന് വിദര്‍ഭയിലേക്ക് മറ്റൊരു ന്യുനമര്‍ദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം
ഇടി / മിന്നല്‍ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 19 ന് അതിശക്തമായ മഴക്കും, മെയ് 15 മുതല്‍ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :