കേരളാ കോണ്‍ഗ്രസില്‍ (എം) പൊട്ടിത്തെറി; മാണിയെ പരോക്ഷമായി വിമര്‍ശിച്ച് മോന്‍‌സ് - കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ ആഗസ്തി രാജിനൽകി

കോട്ടയത്തെ രാഷ്‌ട്രീയ നീക്കം; മാണിക്കെതിരെ മോന്‍‌സ് രംഗത്ത്

   Monce joseph mla , Monce joseph , kerala congress , LDF , Km mani , cpm , kottayam , പിജെ ജോസഫ് , മോൻസ് ജോസഫ്  , കോണ്‍ഗ്രസ് , കേരളാ കോണ്‍ഗ്രസ് (എം) , പിണറായി വിജയന്‍ , സി പി ഐ
കോട്ടയം| jibin| Last Updated: ബുധന്‍, 3 മെയ് 2017 (18:25 IST)
കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതില്‍ കേരളാ കോണ്‍ഗ്രസില്‍ (എം) വിയോജിപ്പ് ശക്തമാകുന്നു. പിജെ ജോസഫ് വിഭാഗത്തുള്ള മോൻസ് ജോസഫ് എംഎല്‍എയാണ് ഭിന്നത തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച ചെയ്യാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചതില്‍ തെറ്റില്ല. എംഎല്‍എമാര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ തങ്ങളുടെ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. നിലവിലേത് പ്രാദേശിക നീക്കുപോക്കു മാത്രമാണിതെന്നും മോൻസ് ജോസഫ് എംഎല്‍എ പറഞ്ഞു.

ഇടതുമുന്നണിയുമായി സഹകരിക്കാന്‍ പാര്‍ട്ടി ഇതുവരെ ആലോചിച്ചിട്ടില്ല. എല്‍ഡിഎഫില്‍ ചേരണമെങ്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഉന്നതാധികാര സമിതി ആലോചിച്ച് തീരുമാനം എടുക്കണം. കോട്ടയത്തേത് എല്ലാവരുമായി ആലോചിക്കാതെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ മാത്രം എടുത്ത തീരുമാനമാണെന്നും മോന്‍‌സ് വ്യക്തമാക്കി.

ചരല്‍ക്കുന്ന് ക്യമ്പില്‍ എടുത്തതാണ് കേരളാ കോണ്‍ഗ്രസിന്റെ (എം) ഔദ്യോഗിക നിലപാട്. ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരണം തുടരണമെന്നതായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. അതിനാല്‍
രാഷ്ട്രീയമായി വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും കടത്തുരുത്തി എംഎല്‍എ പറഞ്ഞു.

അതേസമയം, പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇജെ ആഗസ്തി രാജിക്കത്തു നൽകി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :