മോഹന്‍ലാല്‍ ചോദിക്കുന്നു, എല്ലാം സ്തംഭിപ്പിക്കുന്ന വിവാദങ്ങള്‍കൊണ്ടെന്തു കാര്യം?

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (17:14 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി വിവാദങ്ങളില്‍പ്പെട്ടു മുടങ്ങരുതെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന്‍റെ തുറന്ന കത്ത്. ജപ്പാനില്‍ നിന്നാണ് മോഹന്‍ലാലിന്‍റെ കത്ത്. വിവാദങ്ങളില്‍ത്തട്ടി കേരളത്തിന്‍റെ ഈ സ്വപ്നപദ്ധതി മുടങ്ങരുതെന്നും എല്ലാം സ്തംഭിപ്പിക്കുന്ന വിവാദങ്ങള്‍കൊണ്ടെന്തു കാര്യമെന്നും മോഹന്‍ലാല്‍ കത്തില്‍ പറയുന്നു.

ജാപ്പനീസ് ജനതയുടെ ഗുണങ്ങള്‍ എടുത്ത് പറഞ്ഞു തുടങ്ങുന്ന കത്തില്‍ അവരുടെ വികസന ചിന്താഗതിയെ പുകഴ്ത്തുന്നു.
ഇവിടെയിരുന്ന കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാം ഇനിയും ഏറെയേറെ മുന്നോട്ടുപോകാനുണ്ടെന്നു കൂടതല്‍ വ്യക്തതയോടെ മനസിലാക്കുന്നുവെന്നാണ് ലാല്‍ കത്തില്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഈ തുറന്ന കത്ത് ഓണ്‍ലൈനില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

വിവാദങ്ങള്‍ കൊണ്ട് കേരളത്തിന്റെ സ്വപ്ന പദ്ധതി മുടങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിരുത്തലുകള്‍ക്കു കാരണമാകുന്ന സംവാദങ്ങള്‍ നല്ലതുതന്നെ, പക്ഷേ എല്ലാം സ്തംഭിപ്പിക്കുന്ന വെറും വിവാദങ്ങള്‍കൊണ്ടെന്തു കാര്യം? കേരളത്തിന്‍റെ വികാസചരിത്രത്തില്‍ വിഴിഞ്ഞം ഒരുനാഴിക്കലാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ലരീതിയില്‍ ഇതു യാഥാര്‍ഥ്യമാവട്ടെ, ചരിത്രത്തിന്‍റെ ഭാഗമാകുന്നതിനൊപ്പം നമുക്കു ചരിത്രം സൃഷ്ടിക്കുകയും ചെയ്യാം എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :