Last Modified ചൊവ്വ, 19 മെയ് 2015 (15:43 IST)
പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ലിസി. 24 വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തന്‍റെ തീരുമാനം പൂര്‍ണമായും ശരിയാണെന്ന് ലിസി പറയുന്നു. മക്കള്‍ക്കും ഇക്കാര്യങ്ങളെല്ലാം അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു.
“മകള്‍ കല്യാണി ന്യൂയോര്‍ക്കില്‍ ആര്‍ക്കിടെക്ചര്‍ ബിരുദത്തിന് പഠിക്കുന്നു. മകന്‍ സിദ്ധാര്‍ത്ഥ് സാന്‍ഫ്രാന്‍സിസ്കോയില്‍ അനിമേഷന്‍ ആന്‍റ് ഗേമിംഗില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇരുവരും പ്രായപൂര്‍ത്തിയായവര്‍. ഞാനവരുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. സത്യമെന്തെന്ന് അവര്‍ക്കറിയാം. അവരിതില്‍ ആരുടെയും പക്ഷം പിടിക്കില്ല. അതാണ് ശരിയായ രീതിയെന്ന് ഞാനവരോട് പറഞ്ഞിട്ടുണ്ട്. അവര്‍ അവരുടെ അച്ഛനെ ബഹുമാനിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലിസി വ്യക്തമാക്കുന്നു.
“വിവാഹമോചനമെന്നാല്‍ സ്ത്രീയ്ക്ക് പൊതുവെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും 15-20 വര്‍ഷം കഴിഞ്ഞ ദാമ്പത്യങ്ങളിലാണ് വിവാഹമോചനത്തിന് മുതിരാന്‍ സ്ത്രീയ്ക്ക് കൂടുതല്‍ പ്രയാസമുണ്ടാകുന്നത്. അപമാനിക്കപ്പെട്ടുകൊണ്ടുള്ള ദാമ്പത്യത്തില്‍ കുറേനാള്‍ ഒരു സ്ത്രീ നില്‍ക്കുന്നത് അവളുടെ മക്കളെ ഓര്‍ത്താണ്. അവര്‍ പറക്കമുറ്റിയവര്‍ ആകുമ്പോള്‍ അവള്‍ ഇതില്‍നിന്ന് മോചനം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ആയിരംവട്ടം
ആലോചിച്ചിട്ടാകും എന്‍റെ പ്രായത്തിലുള്ള ഒരു സ്ത്രീ ഇങ്ങനെയൊരു തീരുമാനം എടുക്കുക. ഇതേപ്പറ്റി മുന്നേ ആലോചിച്ചപ്പോള്‍ എന്‍റെ മനസിലും തോന്നിയത് ഒരുമിച്ചുകഴിഞ്ഞ് ഇവിടംവരെ എത്തിയില്ലേ, ഇനിയിപ്പോ എന്തിനാ, ഇങ്ങനെതന്നെ മുന്നോട്ടുപോകാം എന്നാണ്. എന്നാല്‍ അതിനുസാധിക്കാത്ത ഘട്ടം വന്നു” - ലിസി പറയുന്നു.
ചിത്രത്തിന് കടപ്പാട് - ലിസിയുടെ ഫേസ്ബുക്ക് പേജ്