മോഹന്‍ലാലിന്റെ നിലപാടിനെ ചെളി വാരിയെറിയാതെ ബഹുമാനപുരസ്സരം സ്വീകരിക്കണം: തോമസ് ഐസക്

ലാലിനെ ചളി വാരിയെറിയുന്നത് ഖേദകരമെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 23 ജനുവരി 2017 (09:22 IST)
നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന്റെ നിലപാടിനെ ചെളി വാരിയെറിയാന്‍ ഉപയോഗിക്കുന്നത് വളരെ ഖേദകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ ഫൗണ്ടേഷന്‍ പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലിന്റെ നിലപാടിനെ ബഹുമാനപുരസ്സരം സ്വീകരിക്കണം. ലാലിന്റെ ഇതുവരെ കണ്ടതിനെക്കാള്‍ മികച്ച വേഷങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്രാടം തിരുനാള്‍ പുരസ്കാരം മോഹന്‍ലാല്‍ തോമസ് ഐസക്കില്‍നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും രാജമുദ്രയുള്ള ശില്‍പവുണ് ഈ പുരസ്കാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :