അഭിറാം മനോഹർ|
Last Modified ഞായര്‍, 20 ജൂണ്‍ 2021 (11:16 IST)
ഇന്നലെ അന്തരിച്ച പ്രകൃതിചികിത്സകൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ രാത്രി 8 മണിയോടെ
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വെച്ചാണ്
മോഹനൻ വൈദ്യർ കുഴഞ്ഞ് വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു.അത്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽ പെട്ട വ്യക്തിയാണ് മോഹനൻ വൈദ്യർ.
നിപ വൈറസ് മരുന്നുകമ്പനികളുടെ ഗൂഢാലോചനയാണെന്നു പ്രചരിപ്പിച്ചതിനും മോഹനൻ വൈദ്യരുടെ മുകളിൽ കേസുണ്ട്.
കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിനെ തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചികിത്സ നടത്തുന്നതിൽ നിന്ന് ആരോഗ്യവകുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്‌തിരുന്നു.