പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തിൽ, പാലക്കാടും തൃശൂരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
നിയമസഭാ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലെല്ലാം പാലക്കാട് പ്രചാരണത്തിന് പ്രധാനമന്ത്രി എത്തിയിരുന്നു. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ കൂടാതെ മറ്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളെയും വേദിയിലെത്തിച്ച പൊതുപരിപാടിയാകും പാലക്കാട് നടക്കുക.
ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. കേരളത്തില്‍ ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ് തൃശൂര്‍.
