1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF will come to power says VD Satheesan

ഇല്ലാത്ത വാർത്തകൾ നൽകി യുഡിഎഫിനെ അധിക്ഷേപിച്ചു, സീറ്റിനായി വഴക്കിട്ടെന്ന വാർത്ത കേട്ട് ഞാനും കെസിയും ചിരിച്ചു : വി ഡി സതീശൻ

പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുത് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്.

VD Satheesan
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 140 സീറ്റിലെ സ്ഥാനാര്‍ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. അക്ഷരാര്‍ഥത്തില്‍ ഒരു ടീം ആയാണ് യുഡിഎഫ് പ്രവര്‍ത്തിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.
 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ മൂന്ന് ദിവസമെടുത്തെന്നാണ് ഇപ്പോള്‍ വാര്‍ത്ത. പണ്ട് എത്ര ദിവസം എടുത്തിരുന്നു?, തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല കോണ്‍ഗ്രസിനുള്ളിലെ പ്രൊസീജിയര്‍. കേരളത്തില്‍ നിന്നും നേതാക്കളുടെ സമിതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് അന്തിമ അംഗീകാരം നല്‍കുക.
 
കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ അത്തരത്തിലൊരു തീരുമാനവും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കുന്നത് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ്. എം പിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്നതിലെല്ലാം കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. 
 
ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട. സത്യത്തില്‍ മാധ്യമങ്ങള്‍ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?, പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുത് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും കൊച്ചിയിലെ സീറ്റിലെ പറ്റി വഴക്കിട്ടെന്ന് കെസി തന്നെയാണ് എന്നോട് പറഞ്ഞത്. സതീശന്‍ പറഞ്ഞു.
അടുത്ത ലേഖനം
Exclusive: മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ തീരുമാനിച്ച് കെ.സി.വേണുഗോപാൽ; ജയിച്ചാൽ വിശ്വസ്തനെ പിൻവലിച്ച് ഉപതിരഞ്ഞെടുപ്പ്?