എംഎം മണിക്കെതിരെ നടപടിക്ക് ധാരണ; അന്തിമ തീരുമാനം സംസ്ഥാന സമിതിയിലെന്ന് സിപിഎം സെക്രട്ടറിയേറ്റ്

എംഎം മണിക്കെതിരെ നടപടിയെടുക്കുവാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ

Pinarayi Vijayan, MM Mani, CPIM, Kerala, പിണറായി വിജയന്‍, എം എം മണി, സി പി എം
തിരുവനതപുരം| സജിത്ത്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (20:53 IST)
മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ. ദേവികുളം സബ്ബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരെയും പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകര്‍ക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിലായി മണി നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ പ്രേരിപ്പിച്ചത്. അന്തിമ തീരുമാനം നാളെ നടക്കുന്ന സംസ്ഥാന സമിതി എടുക്കും.

ഇന്ന് നടന്ന സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനമാണ് മണിക്കെതിരെ ഉയര്‍ന്നത്. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ മണി പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇത് ഇനി വച്ചു പൊറുപ്പിക്കേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരേ നിലപാടെടുത്തതായാണു സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :