തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (10:13 IST)
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മന്ത്രി എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി മണിയുടേത് നാടൻ ശൈലി ആണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രി മണി നടത്തിയ പരാമർശം സഭ നിർത്തിവെച്ച് ചർച്ച ചെയ്യമെന്നാവശ്യതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ശേഷമാണ് ബഹളം നടന്നത്. ചോദ്യോത്തരവേളയ്ക്കിടെ മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
എംഎല്‍എമാരോട് ശാന്തരായിരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്തുളളത് അസാധാരണ സാഹചര്യമാണ്, ഒരു മന്ത്രി തന്നെ കേരളീയ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതിനാല്‍ ചോദ്യോത്തരവേള റദ്ദുചെയ്ത് അടിയന്തര പ്രമേയം ഉടനടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.