ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് എം.കെ.രാഘവന്‍ തന്നെ സ്ഥാനാര്‍ഥിയാകും

ഒരു തവണ കൂടി മത്സരിക്കാന്‍ രാഘവനും താല്‍പര്യമുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (11:37 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എം.കെ.രാഘവന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. രാഘവന് വീണ്ടും അവസരം നല്‍കാന്‍ കെപിസിസിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തീരുമാനിച്ചു. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാഘവന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിറ്റിങ് എംഎല്‍എയായ രാഘവന് ഇത് നാലാം ഊഴമാണ്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാഘവന്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ആദ്യമായി മത്സരിച്ചത്. ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമായിരുന്നു രാഘവന്‍ അന്ന് ജയിച്ചത്. എന്നാല്‍ പിന്നീട് നടന്ന 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ രാഘവന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. നിലവില്‍ കോഴിക്കോട് സീറ്റില്‍ മത്സരിക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി രാഘവന്‍ തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഒരു തവണ കൂടി മത്സരിക്കാന്‍ രാഘവനും താല്‍പര്യമുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ രാഘവന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഇക്കാരണങ്ങളാണ് വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കെപിസിസിയെ നിര്‍ബന്ധിതരാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :