കേരളീയർക്ക് വേണ്ടാത്ത ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമാണോ ഇത്? - ശ്രീധരൻപിള്ളയോട് ‘നോ’ പറഞ്ഞ് മിസോറാമിലെ ജനത

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ ക്രിസ്ത്യൻ അനുകൂലിയോ മതേതര സ്വഭാവമുള്ളയാളോ ആയ ഗവർണറെ നിയമിക്കണമെന്ന് പ്രതിഷേധത്തിന് തുടക്കമിട്ട പ്രിസം എന്ന സംഘടന പറയുന്നു.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (11:56 IST)
അഡ്വ. പിഎസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണ്ണറായി നിയമിച്ചതിനെതിരെ മിസോറാമിൽ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമാണോ മിസോറാമെന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നു.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ ക്രിസ്ത്യൻ അനുകൂലിയോ മതേതര സ്വഭാവമുള്ളയാളോ ആയ ഗവർണറെ നിയമിക്കണമെന്ന് പ്രതിഷേധത്തിന് തുടക്കമിട്ട പ്രിസം എന്ന സംഘടന പറയുന്നു.

മിസോറാമിനെ കേരളാ ബിജെപി നേതാക്കളെ കൊണ്ടുതള്ളാനുള്ള ഇടമായി മാറ്റിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാരെന്ന് പ്രിസം പ്രസിഡന്റ് വാനിലാൽരുവാത പറഞ്ഞു. ആർഎസ്എസ് പശ്ചാത്തലമുള്ള ഗവർണറെ മിസോറാമിൽ വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :