മിഷേലിനെ ബോട്ടിൽ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയത്? ബോട്ടുടമകളെ ചോദ്യം ചെയ്യും

മിഷേൽ ആത്മഹത്യ ചെയ്തതല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

aparna shaji| Last Modified ചൊവ്വ, 28 മാര്‍ച്ച് 2017 (09:38 IST)
കൊച്ചി കായലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സി എ വിദ്യാർത്ഥിനി ഷാജി വർഗീസിന്റെ കേസിൽ പുതിയ വഴിത്തിരിവ്. മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്ന സംശയവുമായി മിഷേലിന്റെ പിതാവ് വർഗീസ്. വർഗീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ബോട്ട് ജീവനക്കാരേയും ഉടമകളേയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

ഹൈക്കോടതി ജംക്ഷനില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിൽ കാണുന്ന പെൺകുട്ടി മിഷേൽ അല്ലെന്ന നിഗമനത്തിലാണ് പിതാവ്. രണ്ടാംഘട്ട മൊഴിയെടുപ്പിലാണു പുതിയ സംശയങ്ങള്‍ പിതാവ് ഉന്നയിച്ചത്.
പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിര്‍ക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലില്‍ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്.

സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാര്‍ഫില്‍ ഇത്തരമൊരു കൃത്യം നടത്തുക അസാധ്യമാണെന്നാണ് ക്രൈംബ്രാ‌ഞ്ച്
പറയുന്നു. എങ്കിലും വർഗീസിന്റെ സംശയം നീക്കാൻ തന്നെയാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :