വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും: സുധാകരന്‍

വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത്: സുധാകരന്‍

അപര്‍ണ| Last Modified ചൊവ്വ, 27 മാര്‍ച്ച് 2018 (11:35 IST)
കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഇതിനിടയില്‍ പദ്ധതിക്ക് എതിരഭിപ്രായവുമായി സമരം ചെയ്യുന്ന വയല്‍ക്കിളികളെ സര്‍ക്കാര്‍ ഓടിക്കാനൊരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍.

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്ക് പോയതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയെ മുഖ്യമന്ത്രി കാണുമെന്ന വാര്‍ത്ത വന്നതോടെയാണ് ഇത്തരം കുപ്രചരണങ്ങളും ആരംഭിച്ചത്. എന്നാല്‍, കീഴാറ്റൂര്‍ വിഷയവുമായി ബന്ധപ്പെട്ട ഈ കൂടിക്കാഴ്ചയെന്നും സുധാകരന്‍ നിയമസഭയെ അറിയിച്ചു. ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ട്. അതുപോലെ മാത്രമാണിതെന്നും മന്ത്രി പറയുന്നു.

വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇത് ജനപ്രതിനിധികളുമായി കൂടിച്ചേര്‍ന്ന് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :