സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജൂണ്‍ 2024 (19:29 IST)
ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ മില്‍മ ഡയറികളലിലും തൊഴിലാളികള്‍ പണിമുടക്കും. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. 2023ല്‍ പുതിയ ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് ഇതുവരെ നടപ്പിലാക്കിയില്ല. അതിനാലാണ് ഇപ്പോള്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക് പോകുന്നത്.
അതേസമയം നാളെ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാല്‍ സംഭരണവും വിതരണവും തടസപ്പെടും.