മില്‍മ റിച്ച് പാലിന്റെ രണ്ട് രൂപ വിലവര്‍ധനവ് പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (10:07 IST)
മില്‍മ റിച്ച് പാലിന്റെ രണ്ട് രൂപ വിലവര്‍ധനവ് പിന്‍വലിച്ചു. മില്‍മയുടെ പച്ച കാവറുകളില്‍ നല്‍കുന്ന പാലിന്റെ വിലവര്‍ധനയാണ് പിന്‍വലിച്ചത്.
മന്ത്രി ജെ ചിഞ്ചു റാണിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മഞ്ഞ കവറിലുള്ള സ്മാര്‍ട്ട് പാലിന്റെ വര്‍ധിപ്പിച്ച വിലയില്‍ മാറ്റം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് റിച്ച് പാലിന് 6 രൂപ കൂട്ടിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വര്‍ദ്ധനവ് പിന്‍വലിക്കാന്‍ മില്‍മയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ സ്മാര്‍ട്ട് പാലിന് നാലു രൂപയായിരുന്നു കൂട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :