1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milk Rate Hike Kerala

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കും

പാല്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

Milma, Milk, Milk Rate Hike Kerala, സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കും
Milma

സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന തരത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മിര്‍മയ്ക്കാണു പാല്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. 
 
പാല്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കി പാല്‍ വില വര്‍ധന സംബന്ധിച്ച് രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്കു പ്രയോജനകരമായ രീതിയിലുള്ള പാല്‍ വില വര്‍ധനവ് നടപ്പിലാക്കാനുള്ള നടപടി മില്‍മ അധികം വൈകാതെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 
 
അടുത്ത ലേഖനം
Saudi Pakistan Defence Pact: പാകിസ്ഥാനെതിരായ ആക്രമണം സൗദിയെ ആക്രമിക്കുന്നത് പോലെ,പ്രതിരോധകരാർ ഒപ്പിട്ട് സൗദിയും പാകിസ്ഥാനും