മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ വിധി ഇന്ന്

കൊച്ചി| JOYS JOY| Last Modified ബുധന്‍, 20 ജനുവരി 2016 (09:03 IST)
മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ കോടികള്‍ വെട്ടിച്ച എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കുമെതിരെ കേസ് എടുക്കണമെന്ന പരാതിയില്‍ കോടതി ഇന്ന് വിധി പറയും. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രതിപക്ഷനേതാവിന്റെ പരാതിയില്‍ വിധി പറയുന്നത്. മൈക്രോഫിനാന്‍സില്‍ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി പി വായ്‌പയെടുത്ത 15 കോടിയോളം രൂപ വ്യാജരേഖകളും മേല്‍വിലാസവും നല്കി വെള്ളാപ്പള്ളിയും കൂട്ടരും വകമാറ്റിയെന്നാണ് വി എസിന്റെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :