ആലപ്പുഴ|
jibin|
Last Updated:
വ്യാഴം, 21 ജൂലൈ 2016 (20:12 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായകുളം പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രൊഫിനാന്‍സ് തട്ടിപ്പ് കേസിലാണ് വെള്ളാപ്പള്ളിക്കെതിരെ പുതിയ കേസ്. അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ കേസ്.
മൂന്ന് എസ്എൻഡിപി ശാഖാ യൂണിറ്റുകളാണ് പരാതി നൽകിയത്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എസ്എൻഡിപി കായംകുളം യൂണിയൻ പ്രസിഡന്റ് വേലൻചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാൽ, അനിൽ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്.
ശാഖാ യൂണിയനുകളിലാണ് അംഗങ്ങൾ പണം തിരികെ അടയ്ക്കുന്നത്. എന്നാൽ ഈ വായ്പാ തുക യൂണിയന്റെ ഭാഗത്തുനിന്ന് ബാങ്കിലേക്ക് എത്തിയിരുന്നില്ല. ബാങ്കുകളിൽനിന്നും പല വ്യക്‌തികൾക്കും ജപ്തി നോട്ടീസ് ലഭിച്ചു. ഇതേതുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.