എംഐ ഷാനവാസ് എം പി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

എംഐ ഷാനവാസ് എം പി അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍

 mi shanavas , congress , KPCC , mi shanavas death news , എംഐ ഷാനവാസ് , കെപിസിസി , ആശുപത്രി , കരൾ
ചെന്നൈ| jibin| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (07:07 IST)
കെപിസിസി വർക്കിംഗ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസ് (67) അന്തരിച്ചു. മാറ്റ ശസ്ത്രക്രിയയ്‌ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്.


മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31നാണു ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളാകുകയായിരുന്നു. ഭാര്യ : ജുബൈരി. മക്കൾ : അമിന, ഹസീബ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :