വിജയുടെ കിടിലന്‍ ഡയലോഗുകള്‍ കട്ടാകുമോ ?; മെര്‍സല്‍ കോടികള്‍ വാരിക്കൂട്ടുമ്പോള്‍ ചിത്രത്തിനെതിരെ ബിജെപി

വിജയുടെ കിടിലന്‍ ഡയലോഗുകള്‍ കട്ടാകുമോ ?; മെര്‍സല്‍ കോടികള്‍ വാരിക്കൂട്ടുമ്പോള്‍ ചിത്രത്തിനെതിരെ ബിജെപി

 Mersal dialogue , Mersal controversy , BJP , Narendra modi , RSS , Tamilcinema , മെര്‍സല്‍ , സിനിമ , വിജയ് , തമളിസൈ സൗന്ദരരാജന്‍ , ജിഎസ്ടി , ഡിജിറ്റല്‍ ഇന്ത്യ
ചെന്നൈ| jibin| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2017 (17:58 IST)
ഇളയദളപതി വിജയുടെ കരിയറിലെ വമ്പന്‍ ഹിറ്റായി മെര്‍സല്‍ മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ചിത്രത്തിനെതിരെ ബിജെപി രംഗത്ത്.

പ്രതീക്ഷകളോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ബിജെപി നേതാവ് തമളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഞാന്‍ ചിത്രം കണ്ടില്ല. എന്നാല്‍, സിനിമയില്‍ തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. ചിത്രത്തിലെ മോശം പരാമര്‍ശങ്ങള്‍ ജനങ്ങളിലേക്ക് തെറ്റായ കാര്യങ്ങള്‍ എത്തിക്കാന്‍ മാത്രമെ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു.


തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിലെ സീനുകള്‍ നീക്കം ചെയ്യണം. രാഷ്ട്രീയ മോഹങ്ങള്‍ ലക്ഷ്യം വെച്ചാണ് വിജയ് ഈ ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്യമുണ്ടെങ്കിലും തെറ്റായ പരാമര്‍ശങ്ങള്‍ ദോഷം ചെയ്യും. രാജ്യത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യുന്ന ഭാഗം ചിത്രത്തിലുണ്ട്. ജനങ്ങളുടെ മനസില്‍ തെറ്റായ സന്ദേശം നല്‍കാന്‍ ഇത് കാരണമാകുമെന്നും തമളിസൈ സൗന്ദരരാജന്‍ പറഞ്ഞു.

അതേസമയം, ചിത്രത്തിന് ആദ്യ ദിനം വമ്പന്‍ കളക്ഷന്‍ നേടാന്‍ കഴിഞ്ഞു. അറ്റ്‌ലി സംവിധാനം ചെയ്ത മെര്‍‌സല്‍ വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് ആദ്യ ദിനങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒന്നാം ദിവസം 32 കോടി രൂപയാണ് മെര്‍‌സല്‍ സ്വന്തമാക്കിയത്. ലോകമെങ്ങുമായി 3500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം മെര്‍സല്‍ ആദ്യദിനം സ്വന്തമാക്കിയത് 19 കോടി രൂപയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :