നിവിന്‍ പോളിയോടൊപ്പം ചിത്രം; ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Last Modified വ്യാഴം, 30 ജൂലൈ 2015 (14:52 IST)
പൊതുചടങ്ങിനിടെ ചലചിത്രതാരം നിവിന്‍ പോളിയോടൊപ്പം എഎസ്പി മെറിന്‍ ജോസഫ്
ഫോട്ടോ
എടുത്ത സംഭവത്തില്‍ ‍ഡിജിപിയോട് ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിനു ചേരാത്തവിധം പെരുമാറി എന്നതാണ് എഎസ്പിക്കെതിരായ ആരോപണം.

കൊച്ചിയില്‍ നടന്ന പൊതുപരിപാടിക്കിടെചലച്ചിത്ര താരം നിവിന്‍ പോളിക്കൊപ്പം മെറിന്‍ ജോസഫ് ഐ പി എസ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഫോട്ടോ ഹൈബി ഈഡന്‍ എം എല്‍ എ എടുത്തതും വിവാദമായിരുന്നു.
സംഭവത്തില്‍
മാധ്യമങ്ങള്‍ക്കെതിരെ അവര്‍ ഫേസ്ബുക്കില്‍ വിശദീകരണം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി അടക്കമുള്ളവര്‍ വേദി വിട്ടുപോയ ശേഷമാണ് ഫോട്ടോയെടുത്തതെന്നും
ഹൈബി ഈഡന്‍ എംഎല്‍ എ. യുടെ അനുമതി വാങ്ങിയ ശേഷമാണ് ചിത്രം എടുപ്പിച്ചതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :