Last Modified ബുധന്‍, 8 ജൂലൈ 2015 (14:43 IST)
എന്നും യുവാക്കളുടെ ചിന്തയ്ക്കൊപ്പം സഞ്ചരിച്ച നടനാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ ഫ്രഷ് ആയ സിനിമകള്‍ സമ്മാനിക്കാന്‍ ഏതുകാലത്തും അദ്ദേഹത്തിന് കഴിയുന്നു. അമ്പതിലധികം സംവിധായകരെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ മമ്മൂട്ടി അവരുടെയൊക്കെ സിനിമകളിലൂടെ പുതിയ കാഴ്ചകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
‘പ്രേമം’ എന്ന മെഗാഹിറ്റിനോട് മലയാള സിനിമയിലെ താരങ്ങള്‍ പ്രതികരിച്ചത് പല രീതിയിലാണ്. എന്നാല്‍ മമ്മൂട്ടിയുടെ പ്രതികരണം വ്യത്യസ്തമായ തരത്തിലാണ്. പ്രേമത്തിന്‍റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുകയാണ്.
അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. തിരക്കഥാജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്ലേഹൌസിന്‍റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
യുവജനങ്ങളെയും മമ്മൂട്ടി ആരാധകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സമ്പൂര്‍ണ എന്‍റര്‍ടെയ്നറിനാണ് അല്‍ഫോണ്‍സ് പുത്രന്‍ ശ്രമിക്കുന്നത്.