തിരുവനന്തപുരം|
സജിത്ത്|
Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (19:58 IST)
കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. കശുവണ്ടി ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെയാണ് കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ഇടപ്പെട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്
തോട്ടണ്ടിയുടെ ഇറക്കുമതിയില്‍ പത്തര കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയത്. നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയാണ് ഈ അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത്.
തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.