എ കെ ജെ അയ്യർ|
Last Modified ഞായര്‍, 3 ഡിസംബര്‍ 2023 (16:24 IST)
കണ്ണൂർ: കണ്ണൂരിലെ പയ്യാവൂരിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പയ്യാവൂർ ചീത്തപ്പാറ മറ്റത്തിൽ ജോസഫ് ആണ് മരിച്ചത്. പന്ത്രണ്ടു വര്ഷം മുമ്പ് മികച്ച ക്ഷീര കർഷകനുള്ള ബ്ലോക്ക് തല പുരസ്കാരം നേടിയിട്ടുള്ള ആളാണ് ജോസഫ്.
വീടിന്റെ അടുത്തുള്ള മരക്കൊമ്പിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിൽ കോഴിക്കട നടത്തിവരികയായിരുന്നു. ഇയാൾ. മുമ്പ് പശുവളർത്തലും കോഴിഫാമും നടത്തിവന്നിരുന്നു. പിന്നീടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയുണ്ട്.